എറണാകുളം : കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട, 23 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. Momin sekh, Age 24, S/o Asraf Sekh, Bichapara. Dhanirampur, Moorshidabad, West Bengal എന്നയാളെയാണ് കൊച്ചി സിറ്റി പോലിസ് പിടികൂടിയത്. വിൽപ്പനയ്ക്കായി കഞ്ചാവ് കൊണ്ടു വരുന്നതായി ബഹു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS ന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ ACP K A അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള ഡാൻസാഫ് ടീം നോർത്ത് റെയിൽവേ സ്റ്റേഷനു കിഴക്കുവശം എൽസേബിയൂസ് മാസ്റ്റർ റോഡിൽ നടത്തിയ പരിശോധനയിലാണ് 23.008 kg കഞ്ചാവുമായി പ്രതി പിടിയിലായത്. പ്രതി ട്രെയിൻ മാർഗ്ഗം ഒഡീഷയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്.
കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട

Leave a Reply