കൊച്ചി : യുവാക്കൾക്കിടയിൽ ഉപയോഗത്തിനായി രാസലഹരി കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 3.1 gm MDMAയുമായി വല്ലാർപാടം, തിട്ടയിൽ വീട്ടിൽ, സോനു സ്റ്റാൻലി (34) എന്നയാളെ കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS ന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ ACP K.A അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള ഡാൻസാഫ് ടീമാണ് പ്രതിയെ വീട്ടിൽ നിന്നും MDMAയുമായി പിടികൂടിയത്.
Leave a Reply