കൊച്ചി : വിൽപ്പനയാക്കായി എത്തിച്ച 2 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. BAPAN MOLLA Age- 21 ,S/o MERAJUL, BICHPARA, BAMNABAD, DHANIRAMPUR, MURSHIDABAD, WEST BENGAL എന്നയാളെയാണ് പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പനക്കായി കഞ്ചാവ് കൊണ്ടുവരുന്നതായി ബഹു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS, ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS ന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ ACP KA അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുളള കൊച്ചി സിറ്റി ഡാൻസാഫ് ടീം ചേരാനല്ലൂർ വി എ ഐ പടി ഇന്ദിരാഗാന്ധി ബ്രിഡ്‌ജ് റോഡിന് സമീപം നടത്തിയ പരിശോധനയിലാണ് 02.094 Kg കഞ്ചാവുമായി പ്രതി പിടിയിലായത്.
Leave a Reply