എറണാകുളം : കട കുത്തിപ്പൊളിച്ച് അരലക്ഷം രൂപ കവർന്ന മോഷ്ടാവ് പിടിയിൽ. സുധീഷ് (സുറുക്കൻ സുധീഷ്) 35, s/o അണ്ണൻ, കൈരുങ്ങൽ ഹൗസ് , വെള്ളമുണ്ട, മാനന്തവാടി, വയനാട് എന്നയാളെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. 10.5.2024 തീയതി പുലർച്ചെ മൂന്നര മണിക്ക് എറണാകുളം ടി ഡി റോഡിലുള്ള കടയുടെ ഷട്ടറുകൾ കുത്തിത്തുറന്ന് അകത്ത് കടന്ന പ്രതി മേശവലിപ്പ് കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന 50000 രൂപയോളം മോഷ്ടിച്ച് കൊണ്ടുപോയിരുന്നതായിരുന്നു സംഭവം. തുടർന്ന് കേരളത്തിന് പുറത്തും മറ്റുമായി ഒളിവിൽ പോയ പ്രതി കുറച്ചുനാളായി വയനാട്ടിൽ എത്തി അവിടെ ഒരു എസ്റ്റേറ്റിൽ ജോലിക്കാരനായി ഒളിച്ചു താമസിച്ചു വരികയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് പ്രതി വയനാട് ഉണ്ടെന്നുള്ള ഒരു വിവരം ലഭിക്കുകയും പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, സബ്ബ് ഇൻസ്പെക്ടർ ഷാജി ഇ എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, ഷിഹാബ്, ഹരീഷ് എന്നിവരടങ്ങുന്ന പോലീസ് പാർട്ടി വയനാട്ടിലേക്ക് പോയി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതിയെ കണ്ടു പിടിക്കുക പോലീസിന് വളരെ ശ്രമകരമായിരുന്നു. വയനാട്ടിലെ തോട്ടം തൊഴിലാളികൾ നൽകിയ വിവരത്തിനനുസരിച്ചാണ് പ്രതി പോലീസ് വലയിലാകുന്നത്. ഇയാൾക്ക് വിവിധ സ്റ്റേഷനുകളിലായി 7 കേസ്സുകൾ നിലവിലുണ്ട്.
Leave a Reply