കളമശ്ശേരി : നിയമപ്രകാരം പതിക്കേണ്ട മുന്നറിയിപ്പുകൾ പതിക്കാത്ത വിദേശ നിർമിതവുമായ സിഗററ്റുകൾ കളമശ്ശേരി പോലീസ് പിടികൂടി. ഇടപ്പള്ളി ടോളിൽ പ്രവർത്തിക്കുന്ന ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള കുമാർ ഷോപ്പ്, കൂനംതൈയിലുള്ള മാഷോഗ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കുലിക്കി എന്ന ഷോപ്പ് , കളമശ്ശേരി ടൗൺ ഹാളിന് സമീപമുള്ള രാധാകൃഷ്ണൻ എന്നയാളുടെ ഉടമസ്ഥയിലുള്ള ബാഗ്ദാദ് കഫെ , മെഡിക്കൽ കോളേജ്നു സമീപത്തുള്ള റഫീക്കിന്റെ ഉടമസ്ഥതയിലുള്ള 24 ഷോപ്പ്, സീ പോർട്ട് എയർപോർട്ട് റോഡിൽ പ്രവർത്തിക്കുന്ന റഷീദിന്റെ ഉടമസ്ഥയിലുള്ള ടീ കഫെ എന്നിവിടങ്ങളിൽ നിന്നുമായി ഏകദേശം 100 ഓളം പാക്കറ്റ് ലേബലും വാണിംഗ് സൈനും ഇല്ലാത്തതും വിദേശ നിർമിതവുമായ സിഗരറ്റും മറ്റു പുകയില ഉത്പന്നങ്ങളുടെയും വൻ ശേഖരം കളമശ്ശേരി പോലീസ് പിടികൂടി. കടയുടമകളായ രാധാകൃഷ്ണൻ, ശ്രീകുമാർ, മാഷോഗ്, റഫീഖ്, റാഷിദ് എന്നിവരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചിട്ടുള്ളതാണ്. കളമശ്ശേരി പോലീസ് സ്റ്റേഷ൯ ഇന്സ്പെക്ട൪ ലത്തീഫ് M.B യുടെ നേതൃത്വത്തിൽ എസ്. ഐ CR സിംങ്, എസ്. ഐ. രഞ്ജിത്ത് സിവിൽ പോലീസ് ഓഫീസർമാരായ സ്മികേഷ്, പ്രദീപ്, അരുൺ സുരേന്ദ്രൻ, ആദർശ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.
നിയമം പാലിക്കാതെ വിൽപനക്കായി സൂക്ഷിച്ച പുകയില ഉല്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി

Leave a Reply