കൊച്ചി: കൊച്ചിയിൽ MDMA യും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. Shafeeq PA Age-27, S/o Ashraf, Parambathussery, Police Lane no 3/97, Near water Tank, Puthiya Road. Mattanchery, 2, Nahas. KN, Age-24, S/o Navas, Kurikuzhy House, Jacob Road, Perumpadappu, Pallurathy എന്നിവരെയാണ് തോപ്പുംപ്പടി പോലീസ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെ ബൈക്കിൽ വന്ന പ്രതികൾ പോലീസിനെ കണ്ട് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. പ്രതികളുടെ പക്കൽ നിന്നും 2.62 ഗ്രാം MDMA യും 2.15 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. തോപ്പുംപടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷാജു എ എൻ, പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ ജിൻസൺ ഡൊമിനിക്, പ്രൊബേഷൻ എസ് . ഐ ശരത്കുമാർ, എ എസ് .ഐ രൂപേഷ്, എ എസ് .ഐ സീബിൻ, എസ് സി പി ഒ ബിനുമോൻ , ഡ്രൈവർ സി പി ഒ ലോറൻസ് ഡിറ്റോ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത് . കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Leave a Reply