കൊച്ചി: കൊച്ചി സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി മോഷണം, വധശ്രമം, അടിപിടി തുടങ്ങിയ കേസ്സുകളിലെ പ്രതിയായ എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്ക്, തിരുവാങ്കുളം വില്ലേജിൽ, കോണോത്തറ വീട്ടിൽ ബാലകൃഷ്ണൻ മകൻ 28 വയസ്സുള്ള കൃഷ്ണനുണ്ണി മാണിക്യൻ എന്നയാളെയാണ് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷണറിന്റെ ശുപാർയിൽ ബഹു ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹിൽപാലസ് പോലിസ് സംഘം കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചത്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS അറിയിച്ചു.
Leave a Reply