കൊച്ചി : ലഹരി കേസ്- പ്രധാന പ്രതി പോലീസ് പിടിയിൽ. 09.22 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള രാസ ലഹരി വില്പനയ്ക്കായി സൂക്ഷിച്ച കാര്യത്തിന് തോപ്പുംപടിയിൽ 2024 ഡിസംബർ മാസം രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഡിനോ എന്നറിയപ്പെടുന്ന ജോസഫ് ഡീനോ മെയ്ൻ (30), S/o ജോസഫ് മെയ്ൻ, മനേഴത്ത് ഹൗസ്, മുണ്ടംവേലി എന്നയാളെയാണ് ബാംഗ്ലൂർ ഇലക്ട്ട്രോണിക്ക് സിറ്റിയിൽ നിന്നും തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തത്. രാസ ലഹരി വിൽപ്പനക്കായി 1-ഉം, 2-ഉം പ്രതികളായ ജൻസൻ സേവ്യർ, സാമുവൽ എന്നിവർക്ക് നൽകിയത് ജോസഫ് ഡീനോ മെയ്ൻ ആണ്. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അശ്വതി ജിജി IPS ന്റെ നിർദ്ദേശാനുസരണം മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഉമേഷ് ഗോയൽ IPS, തോപ്പുംപടി പോലീസ് സ്റ്റേഷൻ SHO ഷാജു എ എൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് SI ജിൻസൺ ഡൊമിനിക്കിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. പ്രോബേഷൻ SI ശരത്കുമാർ, ASI ശ്രീകാന്ത്, SCPO സുധീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ലഹരി കേസ്- പ്രധാന പ്രതി പോലീസ് പിടിയിൽ

Leave a Reply