കൊച്ചി : കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട ഒഡീഷ സ്വദേശികൾ പിടിയിൽ. 1) Midhun Pani, Age-35, S/O Mahadan Pani, Harijanasahi, Chandrapur, Odisha 2) Ashok kumar Beera, Age- 36, S/O Rasent Beera, Gerengaguda, Chandrapur, Muniguda, Odisha, 3) Chintamani B Singh, Age- 33 S/O Prakash B Singh, Saramuli, Maradipanka, Kandamal Odisha 4) Kaneraj Bibar, Age- 35, S/O Dhamyam Bibar, Harijanasahi, Chandrapur, Odisha എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. ബഹു സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS, ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS ന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുളള DANSAF ടീമും ഏലൂർ പോലീസും ഏലൂർ കണ്ടെയ്നർ റോഡിനു സമീപത്തു നിന്നുമാണ് 22.064 kg കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന ഗ്യാങ്ങിലെ അംഗങ്ങളാണ് പിടിയിലായവർ. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത്. കഞ്ചാവിന്റെ ഉറവിടെത്തെകുറിച്ചും പ്രതികൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയവരെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Leave a Reply