കളമശ്ശേരി : IPS ഉദ്യോഗസ്ഥൻ എന്ന വ്യാജേന നിരവധി പെൺകുട്ടികളുമായി സൗഹൃദത്തിലാകുകയും, പ്രണയം നടിച്ചു വിവാഹ വാഗ്ദാനം നൽകി അവരിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ശേഷം വഞ്ചിക്കുകയും, നിരവധി ആളുകളിൽ നിന്നും വ്യാജരേഖ ചമച്ചു വായ്പ തട്ടിയെടുക്കുകയും, വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഉണ്ടാക്കി നിരവധി ബാങ്കുകളിൽ നിന്നും വായ്പയെടുത്തു തട്ടിപ്പു നടത്തുകയും ചെയ്ത കേസിലെ പ്രതിയായായ കാർത്തിക് വേണുഗോപാൽ, (വിപിൻ കാർത്തിക്) വയസ്-31, S/o വേണുഗോപാൽ, സ്കൈ വ്യൂ, കാക്കഞ്ചേരി റോഡ്, ചേലേമ്പ്ര പോസ്റ്റ്, മലപ്പുറം എന്നയാളെയാണ് ബാംഗ്ലൂർ സിറ്റി പോലീസ് കമ്മീഷണറുടെ ആവശ്യപ്രകാരം ബഹു കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ DCP അശ്വതി ജിജി IPS, തൃക്കാക്കര എസിപി ബേബി P V എന്നിവരുടെ നേതൃത്വത്തില്‍ കളമശ്ശേരി പോലീസ് സ്റ്റേഷ൯ ഇന്‍സ്പെക്ട൪ ലത്തീഫ് M.B, SI അനിൽ കുമാർ, സിവില്‍ പോലീസ് ഓഫീസര്‍മാരായ, ഷിബു മാഹിൻ, ലിബിൻ കുമാർ, ശ്രീജിത്ത്, കലേഷ്, എന്നിവര്‍ ചേര്‍ന്ന് ഇടപ്പള്ളി ലുലു മാളിൽ വച്ച് സാഹസികമായി പിടികുടുകയായിരുന്നു. മലയാളി യുവതിയെ വിവാഹ വാഗ്ദാനം നൽകി പണവും വാഹനങ്ങളും കൈവശപ്പെടുത്തിയ ശേഷം തനിക് ക്യാൻസർ ആണെന്ന് യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചിച്ചു വിവാഹത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ച കാരണത്തിന് ബാംഗ്ലൂർ സിറ്റി പോലീസ് പരിധിയിലുള്ള കൊടുകോടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിനാസ്പദമായ കാര്യത്തിനാണ് ഇയാളെ നിലവിൽ പിടികൂടിയത്. ഇയാളിൽ നിന്നും ഫോണും, ലാപ്ടോപ്പും പണവും, പോലീസ് പിടിച്ചെടുത്തു, ഇയാൾക്ക് കേരളത്തിലും ബാഗ്ളുരിലുമായി സമാനമായ 13 ഓളം കേസ്സുകൾ നിലവിലുണ്ട്. കളമശ്ശേരി പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച പ്രതിയെ ബാംഗ്ലൂർ പോലീസിന് കൈമാറി.
Leave a Reply