കളമശ്ശേരി : കളമശ്ശേരി പഞ്ചായത്ത് സ്റ്റോപ്പിന് സമീപത്തുള്ള ബിരിയാണി ചെമ്പ് ഹോട്ടലിന് മുൻവശത്ത് നിന്നും മഞ്ഞുമ്മൽ സ്വദേശ്ശിയായ തോമസ് കെ. കെ എന്ന ഓട്ടോ തൊഴിലാളിയുടെ വിവോ കമ്പനിയുടെ 12500/- രൂപ വിലയുള്ള സ്മാർട്ട് ഫോൺ ബലമായി തട്ടിപറിച്ച്കൊണ്ട് ഓടുകയും, ആ ഫോണിൽ ഉണ്ടായിരുന്ന 5200/- ഓളം രൂപ ഗൂഗിൾപേ അക്കൗണ്ട് വഴി ട്രാൻസ്ഫർ ചെയ്തെടുക്കുകയും ചെയ്ത കേസിലെ പ്രതി ആസ്സാം സ്വദേശിയായ രാഹുൽ അമിൻ വയസ്സ് 23/25, S/o അബ്ദുൾ ഹമാദ്, എന്നയാളെ കളമശ്ശേരി പോലീസ് സ്റ്റേഷ൯ ഇന്‍സ്പെക്ട൪ ലത്തീഫ് എം.ബിയുടെ നേതൃത്വത്തില്‍ SI ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ, ഷാബിൻ, ലിബിൻ കുമാർ, രാജേഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടി. പ്രതിയെ JFCM കളമശ്ശേരി കോടതി 13/03/25 മുതൽ റിമാന്റ് അനുവദിച്ചു ജയിലിലേക്കയച്ചു.
Leave a Reply