കളമശ്ശേരി : കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ ഹോളി ആഘോഷത്തിനായി വൻതോതിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ട് എന്ന് കൊച്ചി സിറ്റി രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു. സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ തൃക്കാക്കര അസ്സിസ്റ്റന്റ് കമ്മീഷണർ പി. ബി ബേബി, നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ K A അബ്ദുൽ സലാം കളമശ്ശേരി പോലീസ് ഇൻസ്‌പെക്ടർ ലത്തീഫ് M.B എന്നിവരുടെ നേതൃത്വത്തിൽ 50 ഓളം പോലീസ് സംഘം സംയുക്തമായി 13/03/25 രാത്രി നടത്തിയ റെയ്‌ഡിൽ രണ്ട് കിലോഗ്രാം കഞ്ചാവ് പിടികൂടി. രാത്രി ഒൻപത് മണിയോടെ ആരംഭിച്ച റെയ്‌ഡ് 7 മണിക്കൂറോളം നീണ്ടു വെളുപ്പിന് 4 മണിയോടെയാണ് അവസാനിച്ചത്. കൊല്ലം സ്വദേശിയായ ആകാശ്. എം വയസ്സ് 21. S/o മുരളീധരൻ പിള്ള, അടവിക്കൊണോത്തു പുത്തെൻ വീട്, വില്ലുമല, കൊല്ലം എന്ന വിദ്യാർഥിയുടെ മുറിയിൽനിന്ന് 1.909 കിലോ കഞ്ചാവും ആദിത്യൻ, വയസ്സ് 20, S/o സുനിൽ കുമാർ, കാട്ടുകൊയ്ക്കൽ വീട്, ഹരിപ്പാട്, ആലപ്പുഴ, അഭിരാജ്. ആർ വയസ്സ് 21, S/o രാജൻ, പനം തറയിൽ വീട്, തൊടിയൂർ നോർത്ത്, കരുനാഗപ്പള്ളി, കൊല്ലം എന്നിവരുടെ മുറിയിൽനിന്ന് 09.70 ഗ്രാം കഞ്ചാവും പിടികൂടി. വലിയ പൊതികളായി സൂക്ഷിച്ച കഞ്ചാവ് ഹോസ്റ്റലിലെ അലമാരയിൽ നിന്നാണ് കണ്ടെടുത്തത്. അതിനൊപ്പം കഞ്ചാവ് ആവിശ്യക്കാർക്കായി അളന്നു തുക്കികൊടുക്കാനായി ഉപയോഗിക്കുന്ന വെയിങ് മെഷിൻ എന്നിവയും പിടിച്ചെടുത്തു. കഞ്ചാവിന്റെ ഉറവിടത്തെകുറിച്ചും വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയവരെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
ലഹരി മരുന്നുമായി ബന്ധപ്പെട്ട ഇൻഫർമേഷനുകൾ 9995966666 നമ്പറിൽ Whatsapp മുഖാന്തരവും 9497990065 നമ്പറിൽ call ചെയ്തും അറിയിക്കേണ്ടതാണ്. ഇൻഫർമേഷൻ തരുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായിരിക്കും.
Leave a Reply