ചേരാനല്ലൂർ : ചേരാനല്ലൂരിൽ വൻ രാസലഹരി വേട്ട, യുവാവ് പിടിയിൽ. Krishnakumar s, Age 29, S/o Shylendran, Sajina manzil, Near jeeva nursing home, Placheri PO, Kollam എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. യുവാക്കൾക്കിടയിൽ വില്പനയ്ക്കായി രാസലഹരി കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം, DCP അശ്വതി ജിജി IPS , ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF ടീം ചേരാനല്ലൂർ, ഇടപ്പള്ളി നോർത്ത് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 121.91 gm methamphetaminum, 1.016 kg കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. കേരള പോലീസിന്റെ ഓപ്പറേഷൻ D HUNT ന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കേസുകളാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയിട്ടുള്ളത്.
ലഹരി മരുന്നുമായി ബന്ധപ്പെട്ട ഇൻഫർമേഷനുകൾ 9995966666 നമ്പറിൽ Whatsapp മുഖാന്തരവും 9497990065 നമ്പറിൽ call ചെയ്തും അറിയിക്കേണ്ടതാണ്. ഇൻഫർമേഷൻ തരുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായിരിക്കും.
Leave a Reply