എറണാകുളം: കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ മുൻപ് അറസ്റ്റിലായ ആഷിഖ്, ശാലിക് എന്നി പൂർവ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയ അന്യസംസ്ഥാനക്കാരായ 1)Sohail Shaik, Age 24, S/o Ubaid Shaik, Jaypur, Kazipara, Murshidabad, West bengal 2) Aehinta Mandal, Age-26, S/o Aswini Mandal, Jaypur, Kazipara, Murshidabad, Jalangi, West Bengal എന്നിവരെയാണ് കളമശ്ശേരി പോലീസ് പിടികൂടിയത്. ഇവർ ഒളവിൽ കഴിയാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം വ്യാപിച്ചിരുന്നു. ഫോൺ ഡീറ്റെയിൽസ് പരിശോധിച്ചും, ഇവർ ഒളിവിൽ പോകാൻ സാധ്യതയുള്ള അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളും പോലീസ് നിരീക്ഷണത്തിലായിരുന്നു. മുൻപ് പിടിയിലായ പൂർവ വിദ്യാർത്ഥികളെ ചോദ്യം ചെയ്തതിൽ കഞ്ചാവ് ഉറവിടത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ പോലീസിനു ലഭിച്ചിരുന്നു. പിടിയിലായ ശാലികിന്റെ വീടിനടുത്തു താമസിച്ചു കോൺക്രീറ്റ് ജോലി ചെയ്തു വരുന്നവരാണ് പിടിയിലായ പ്രതികൾ. ഇയാളിൽ നിന്നാണ് ആഷിഖ്, ശാലിക് എന്നിവർ കഞ്ചാവ് മൊത്തമായും ചില്ലറയായും വാങ്ങി പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥികൾക്ക് വില്പനയ്ക്കായി എത്തിക്കുന്നത്. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കോ മറ്റിടങ്ങളിലേക്കോ കഞ്ചാവ് ഇവർ വിറ്റിരുന്നോ എന്നും ഇവർക്ക് ആരൊക്കെയായി കഞ്ചാവ് ലഹരി ഇടപാടുണ്ട് എന്നുള്ള കാര്യവും പരിശോധിച്ച് വരുകയാണ്. ബഹു. സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ തൃക്കാക്കര അസ്സിസ്റ്റന്റ് കമ്മീഷണർ പി.ബി ബേബി, കളമശ്ശേരി പോലീസ് ഇൻസ്‌പെക്ടർ ലത്തീഫ് M.B എന്നിവരുടെ നേതൃത്വത്തില്‍ SI സെബാസ്റ്റ്യൻ പി ചാക്കോ, SI രഞ്ജിത്ത് , കളമശ്ശേരി SOG സേനഗങ്ങളായ മാഹിൻ അബൂബക്കർ, ഷിബു എന്നിവരടങ്ങിയ പോലിസ് സംഘമാണ് ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന പ്രതികളെ മൂവാറ്റുപുഴയിലെ അതിഥി തൊഴിലാളി ക്യാമ്പിൽ നിന്നും അതി സഹസികമായി പിടികൂടികൂടിയത്.
Leave a Reply