കൊച്ചി : കൊച്ചി തൃപ്പൂണിത്തുറ പേട്ട ജംഗ്ഷന് സമീപമുള്ള ഫ്ലാറ്റിൽ നിന്നും മാരക മയക്കുമരുന്ന് പിടികൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൂട്ടുപ്രതികൾ പിടിയിൽ. തൃപ്പൂണിത്തുറ പേട്ട ജംഗ്ഷന് സമീപമുളള KP Varkey & VS Builders Golden Metro Flat ൽ താമസിച്ചുവരുന്ന ഡെൻറൽ ഡോക്ടറായിരുന്ന ആലപ്പുഴ സ്വദേശിയായ രഞ്ചു ആൻറണി എന്നയാളെ 16.01.2025 തിയതി 2.5640 gm തൂക്കം വരുന്ന MDMA, 18.457 g തൂക്കം വരുന്ന LSD Sugar Cube, 33.68 gm വരുന്ന കഞ്ചാവ് എന്നിവ വിൽപ്പനക്കായി സൂക്ഷിച്ചതിന് കൊച്ചി സിറ്റി ഡാൻസാഫ് വിഭാഗം അറസ്റ്റ് ചെയ്ത കാര്യത്തിൽ ഉൾപ്പെട്ടിട്ടുള്ള കൂട്ടുപ്രതികളെക്കുറിച്ച് ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തി വരുകയായിരുന്നു, ഈ കേസിലെ 2-ാം പ്രതിയായ ആലപ്പുഴ ജില്ല വലിയമരം വാർഡിൽ തിരുവമ്പാടി പോസ്റ്റിൽ പുന്നക്കൽപുരയിടം വീട്ടിൽ നിന്നും ഇപ്പോൾ എറണാകുളം ജില്ല തൃക്കാക്കര നോർത്ത് വില്ലേജ് കളമശ്ശേരി കരയിൽ HMI കോളനി ഭാഗത്ത് പള്ളിലാംകര ചൈതന്യ റോഡ് ബൈലൈനിൽ VIII/168 നമ്പർ വീട്ടിൽ വാടകക്ക് താമസം നൗഷാദ് മകൻ സുഹൈൽ നൗഷാദ് വയസ്സ് (31) എന്നയാൾ അന്വേഷണത്തിനിടെ കോടതിയിൽ സറണ്ടർ ആയിട്ടുള്ളതും, പ്രതികളെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിൽ പ്രതികൾക്ക്. മാരക മയക്കുമരുന്നുകൾ വിൽപ്പനക്കായി എത്തിച്ചു നൽകിയ അരവിന്ദ്, P, വയസ്സ് 27, S/o അജയകുമാർ, പാണ്ടിയാലക്കൽ വീട്, കനാൽ വാർഡ് ആറാട്ടു വഴി പി ഒ. ആലപ്പുഴ എന്നയാളെ ഹിൽപാലസ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യേശുദാസ് .എ.എൽ. അസ്സി സബ്ബ് ഇൻസ്പെക്ടർ ഉമേഷ് .കെ .ചെല്ലപ്പൻ, പോലീസുദ്യോഗസ്ഥരായ ബൈജു, സിജിത്ത്, പ്രവീൺ എന്നിവർ ചേർന്നു 21.03.2025 തീയതി അറസ്റ്റ് ചെയ്തിട്ടുളയാണ്. ഈ കേസ്സിലേക്ക് മയക്കു മരുന്ന് കച്ചവടം നടത്തുന്നതിന് ഫ്ലാറ്റ് വാടകക്ക് എടുത്ത് സൗകര്യം ചെയ്തു കൊടുത്ത വിഷ്ണു നാരായണൻ, വയസ്സ് 34, S/o നാരായണൻ നായർ ജി, വിഷ്ണു പാർവ്വതി, കന്നുവിള വീട് പരമേശ്വരം, മുതാക്കൽ പി ഒ നെല്ലനാട് വില്ലേജ്, നെടുമങ്ങാട് താലൂക്ക്, തിരുവനന്തപുരം എന്നയാളെ ഇതേ അന്വേഷണ സംഘം 20.03.2025 തീയതി അറസ്റ്റ് ചെയ്തതിന്റെ തൊട്ടു പുറകെയാണ് ഈ അറസ്റ്റ്. പ്രതികൾ 4 പേരും നിലവിൽ റിമാൻറിലാണ്.
Leave a Reply