കളമശ്ശേരി : വിവാഹ വാഗ്ദാനം നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. നിത പി. എ, വയസ്സ്-24/25, പാളയംകോട്, എടക്കുളം പോസ്റ്റ്, പൂമംഗലം, തൃശൂർ എന്ന യുവതിയാണ് അറസ്റ്റിലായത്. വേ ടു നികാഹ് എന്ന ഓൺലൈൻ മാട്രിമോണി സൈറ്റിൽ വ്യാജ ID ഉണ്ടാക്കി അംഗത്വം എടുത്ത് ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ പക്കലിൽ നിന്നും വിവാഹ വാഗ്‌ദാനം ചെയ്തു 19 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ നിത. കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് അൻഷാദ് മഹ്സിനുമായി ചേർന്നാണ് യുവതി തട്ടിപ്പ് നടത്തിയത്. വിദേശത്തുളള അൻഷാദ് മഹ്സിനു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുളളതാണ്. കളമശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം ബി ലത്തീഫിന്റെ നേതൃത്വത്തിൽ SI അനിൽ കുമാർ, ASI ഷിനി പ്രഭാകർ, SCPO സിനു ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave a Reply