കളമശ്ശേരി : ബൈക്ക് മോഷ്ടാവ് പിടിയിൽ. തൃദേവ് സുരേഷ്, വയസ്സ്-19, S/o സുരേഷ്, പാലക്കാപ്പറമ്പ് വീട്, മാരപ്പറമ്പ്, ചേരാനല്ലൂർ, എറണാകുളം എന്നയാളെയാണ് കളമശ്ശേരി പോലീസ് പിടികൂടിയത്. 2024 ഓഗസ്റ്റ് മാസം കളമശ്ശേരി അപ്പോളൊ ടയേഴ്സ്നു മുൻവശം പാർക്ക് ചെയ്ത കോതമംഗലം സ്വദേശിയുടെ സ്പ്ലെൻഡർ ബൈക്ക് പ്രതി മോഷ്ടിച്ച് ഇക്കാലയളവത്രയും ഉപയോഗിച്ച് വരികയായിരുന്നു. വാഹന പരിശോധനക്കിടെ കളമശ്ശേരി സബ് ഇൻസ്പെറ്റർ സെബാസ്റ്റ്യൻ. പി. ചാക്കോ, സിപിഒമാരായ പ്രദീപ്, ശരത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 26/03/25 മുതൽ റിമാൻഡ് ചെയ്തു.
Leave a Reply