കളമശ്ശേരി : കർണാടകയിലെ മെഡിക്കൽ കോളേജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. അബിൻ മനോജ്, വയസ്സ് 22, S/o മനോജ്, ഡോർ നമ്പർ -105 B, ശ്രീ മധുരൈ പോർട്ട്, മച്ചികൊല്ലി മാട്ട, ഗൂഡല്ലൂർ, നീലഗിരി എന്നയാളെയാണ് കളമശ്ശേരി പോലീസ് പിടികൂടിയത്. എറണാകുളം പോണേക്കര സ്വദേശിയായ സ്ത്രീയുടെ മകന് കർണാടകയിലെ മെഡിക്കൽ കോളേജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തു ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന McCOY futures solutions എന്ന സ്ഥാപനത്തിന്റെ പേരിൽ 6,70,000 രൂപ തട്ടിച്ചു കൈക്കലാക്കിയ കേസിലാണ് സ്ഥാപനത്തിന്റെ ജീവനക്കാരനായിരുന്ന പ്രതിയെ കളമശ്ശേരി പോലീസ് സബ് ഇൻസ്‌പെക്ടർ സിങ് C.R ന്റെ നേതൃത്വത്തിൽ SI അനിൽ കുമാർ, സിപിഒ മാഹിൻ അബൂബക്കർ, സിപിഒ ഷിബു എന്നിവർ ചേർന്ന് നീലഗിരിയിൽ നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave a Reply