എറണാകുളം : തമിഴ്നാട് നാമക്കൽ സ്വദേശികളായ സ്വർണ്ണപണിക്കാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയു 18 ലക്ഷം രൂപയുടെ ചെക്കും വാങ്ങി തട്ടിപ്പ് നടത്തിയ ഗുജറാത്ത് സൂററ്റ് സ്വദേശികളായ സന്ദീപ് ഹസ്മുഖ് ഭായ് (37), വിപുൾ മഞ്ചി ഭായ് (43), ധർമ്മേഷ് ഭായ് (38), കൃപേഷ് ഭായ് (35) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. നാമക്കൽ സ്വദേശികളായ സ്വർണ്ണപ്പണിക്കാരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പാലാരിവട്ടം നോർത്ത് ജനതാ റോഡിൽ കെട്ടിടം വാടകയെടുത്ത് സ്വർണ്ണാഭരണ ഫാക്ടറിയിൽ നിന്നും ശേഖരിച്ച സ്വർണ്ണ തരികൾ അടങ്ങിയ മണ്ണാണെന്ന് വിശ്വസിപ്പിച്ച് അഞ്ഞൂറോളം ചാക്കുകളിൽ നിറച്ചു വച്ചിരുന്ന മണ്ണിൽ നിന്നും തമിഴ്നാട് സ്വദേശികളെ കൊണ്ട് അഞ്ചു കിലോ സാമ്പിൾ എടുപ്പിച്ച ശേഷം പ്രതികൾ ഒരു മുറിയിൽ പ്രത്യേകം തയ്യാറാക്കിയിരുന്ന ടേബിളിനു മുകളിൽ വച്ചിരുന്ന ത്രാസ്സിലേക്ക് സാംപിൾ മണ്ണ് അടങ്ങിയ കിറ്റ് വച്ച് തൂക്കം നോക്കുകയും ഈ സമയം ടേബിളിനടിയിൽ മുൻകൂട്ടി നിശ്ചയിച്ച് ഒളിപ്പിച്ചിരുന്ന പ്രതികളിലൊരാൾ ടേബിളിലും ത്രാസ്സിലും നേരത്തെ സൃഷ്ടിച്ചിരുന്ന ദ്വാരത്തിലൂടെ സിറിഞ്ച് ഉപയോഗിച്ച് മണ്ണ് നിറച്ച കിറ്റിലേക്ക് സ്വർണ്ണ ലായനി ഇൻഞ്ചക്ട് ചെയ്താണ് തട്ടിപ്പ് ആസൂത്രണം നടത്തിയത്. ആദ്യം വാങ്ങിയ സാംപിൾ മണ്ണിൽ നിന്നും പ്രൊസ്സസ്സിംഗ് ചെയ്ത് സ്വർണ്ണം ലഭിച്ച തമിഴ്നാട് സ്വദേശികൾ പ്രതികൾക്ക് 50 ലക്ഷം രൂപയും രണ്ടു ചെക്കുകളും നൽകി 5 ടൺ മണ്ണ് വാങ്ങിയാണ് തട്ടിപ്പിനിരയായത്, സാംപിളായി എടുത്ത മണ്ണിൽ നിന്നും സാധാരണ ലഭിക്കുന്നതിലും കൂടുതൽ അളവിൽ സ്വർണ്ണം ലഭിച്ചതിനെ തുടർന്ന് സംശയം തോന്നിയ തമിഴ്നാട് സ്വദേശികൾ പാലാരിവട്ടം പോലീസിനെ സമീപിക്കുകയും സ്ഥലത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ACP ശ്രീ പി. രാജ് കുമാറിന്റ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. തുടർന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം സൂററ്റ് സ്വദേശികളായ പ്രതികളെ കൊച്ചി നഗരത്തിലെ ഒളിത്താവളങ്ങളിൽ നിന്നും പിടികൂടുകയായിരുന്നു. പ്രതികൾ സമാനരീതിയിൽ തട്ടിപ്പ് നടത്തിയതിന് തമിഴ്നാട് സേന്ദമംഗലം പോലീസ് സ്റ്റേഷനിലും എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലും പരാതികൾ ലഭിച്ചതിലേക്ക് അന്വേഷണം നടന്നു വരികയാണ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം എറണാകുളം ACP ശ്രീ പി രാജ് കുമാറിന്റ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണസംഘത്തിൽ പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ KR രൂപേഷ്, സബ്ബ് ഇൻസ്പെക്ടർമാരായ ഹരിശങ്കർ ഒ എസ്സ്, കലേശൻ ജി, ASI മാരായ സിഷോഷ് പി വി, ഷാനിവാസ് ടി എം, SCPO മാരായ ജോസ്സി കെ പി, അനീഷ് എൻ എ. ശ്രീക്കുട്ടൻ എന്നിവരുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Leave a Reply