കൊച്ചി : കേരള സർക്കാരിന്റെ കീഴിൽ പ്രവൃത്തിക്കുന്ന കൺസ്യൂമർ ഫെഡ് വക വൈറ്റില ബീവറേജ് ഷോപ്പിൽ നിന്നും മദ്യം മോഷണം ചെയ്യുവാൻ ശ്രമിച്ച സമയം തടഞ്ഞ ഷോപ്പ് മാനേജരെ മദ്യക്കുപ്പികൊണ്ടു തലക്ക് അടിച്ചു പരിക്കേൽപ്പിക്കുകയും മദ്യക്കുപ്പികൾ വച്ചിരുന്ന റാക്ക് തകർത്ത് നഷ്ടം സംഭവിപ്പിച്ചതിനും ഇടയാക്കിയ പ്രതിയെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുലാൽ Age 25/25, S/o. ലാലു, കൊളവേലിപ്പാടത്ത് വീട്, ലേബർ ജംഗ്ഷൻ, എരൂർ, തൃപ്പൂണിത്തൂറ, എറണാകുളം എന്നയാളാണ് അറസ്റ്റിലായത്. വിഷ്ണു കൊച്ചി സിറ്റിയിലും മറ്റ് ഇതര ജില്ലകളിലും നിരവധി മയക്കുമരുന്ന് കേസ്സുകളിലും പോക്സോ കേസ്സിലും പ്രതിയാണ്. ബഹു കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave a Reply