എറണാകുളം : കൊച്ചിയിൽ 9.74 ഗ്രാം ഹെറോയിനുമായി ആസ്സാം സ്വദേശി പിടിയിൽ. Izadul Hoque Age-22, S/o Nabi Hussain, Rupahi, Nagaon, Assam എന്നയാളാണ് പിടിയിലായത്. ബഹു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS, എന്നിവരുടെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുളള DANSAF ടീം എറണാകുളം SRM റോഡ് ടാഗോർ ലൈനിനു സമീപം നടത്തിയ പരിശോധനയിലാണ് 9.74 ഗ്രാം ഹെറോയിനുമായി പ്രതിയെ പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ഹെറോയിൻ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഇസദുൽ ഹക്ക്
Leave a Reply