എറണാകുളം ജില്ലയിലെ ആമ്പല്ലൂർ പഞ്ചായത്തിൽ പഞ്ചായത്തു സെക്രട്ടറി നിയമ വിരുദ്ധമായി സർട്ടിഫിക്കറ്റ് നൽകിയതായി ആമ്പല്ലൂർ സ്വദേശി അധികാരികൾക്ക് പരാതി നൽകി. പിതാവ് ജീവിച്ചിരിക്കുമ്പോൾ മകന് നൽകിയ ഭൂമിയിൽ പിതാവിന്റെ മരണശേഷം കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി പഞ്ചായത്തിൽ നൽകിയ അപേക്ഷയിൽ (മരണസർട്ടിഫിക്കറ്റ്) ഉൾപ്പടെ നൽകിയിട്ടു യാതൊരു രേഖകളും പരിശോധിക്കാതെ മരണപ്പെട്ട പിതാവിനെയും അവകാശിയാക്കി സർട്ടിഫിക്കറ്റ് നൽകുകയുണ്ടായി.ഇതുമായി ബന്ധപെട്ടു മകൻ സെക്രട്ടറിയെ സമീപിച്ചപ്പോൾ ഞാൻ റിട്ടയേർഡ് ജസ്റ്റിസ് കമാൽ പാഷയുടെ സഹോദരിയാണെന്നും നിയമം എന്നെ പഠിപ്പിക്കണ്ടായെന്നും ഈ പഞ്ചായത്തു ഞാനാണ് ഭരിക്കുന്നതെന്നും ഇവിടെ ഇങ്ങനെയേ സർട്ടിഫിക്കറ്റുകൾ നല്കാനാവുകയുള്ളൂ എന്നും ശകാരിച്ചു പുറത്തിറക്കി.ഇതുമായി ബന്ധപ്പെട്ടു മകൻ പഞ്ചായത്തു ഡെപ്പ്യൂട്ടി ഡയറക്ടർ , മുഖ്യമന്ത്രി , സഹകരണ വകുപ്പ് മന്ത്രി , സെക്രട്ടറി എന്നിവർക്ക് പരാതി നൽകി .സമാനമായ നിരവധി കേസുകൾ ഈ പഞ്ചായത്തിൽ നടന്നതായി മനസിലാക്കുന്നു.സെക്രട്ടറിയുടെ വിരട്ടലിനുമുമ്പിൽ പരാതിക്കാർ മുമ്പോട്ട് വരാൻ മടിക്കുന്നു.തന്റെ കീഴിൽ ജോലിചെയ്യുന്ന ഉദ്യോഗാർത്ഥികളെ പോലും പ്രജകളെ പോലെ യാണ് ഇവർ കാണുന്നത്.
Leave a Reply