തെന്മല : ആര്യങ്കാവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം വച്ച് വാഹന പരിശോധനക്കിടെ തെലുങ്കാന സ്വദേശികളായ ബ്രഹ്‌മയ്യ വയസ് 35, ഹരിബാബു വയസ് 30 എന്നിവർ 65 കിലോയോലധികവും തൂക്കം വരുന്ന കഞ്ചാവുമായി പിടിയിലായി. തെലുങ്കാന രെജിസ്റ്റേഷനിലുള്ള മഹീന്ദ്ര മരാസ്സോ കാറിൽ രഹസ്യ അറകളിൽ നിർമ്മിച്ച് 30 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. ടി വാഹനം പോലീസ് പിടിച്ചെടുത്തു. കൊല്ലം റൂറൽ ജില്ലാ രൂപീകൃതമായ ശേഷം ഇത്രയധികം കഞ്ചാവ് ഒരുമിച്ച് പിടികൂടുന്നത് ആദ്യമായാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മൊത്ത വിതരണക്കാർക്ക് വേണ്ടിയാണു കഞ്ചാവ് എത്തിച്ചത്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ .കെ.ബി രവി ഐ.പി.എസ് അവർകളുടെ മേൽനോട്ടത്തിൽ കൊല്ലം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള DANSAF ടീമും, പുനലൂർ ഡി.വൈ.എസ്.പി ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള തെന്മല പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത് തെന്മല എസ്.ഐ സാലു, DANSAF എസ്.ഐ മാരയായ ബിജു പി കോശി, ശിവശങ്കരപ്പിള്ള, അനിൽകുമാർ,അജയകുമാർ എ.എസ്.ഐ രാധാകൃഷ്ണപിള്ള ,സി.പി.ഒ മാരായ പി വി വിനോദ് കുമാർ, വിഷ്ണു, അനീഷ് കുമാർ , അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Leave a Reply