കൊച്ചി : നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നവർക്ക് എതിരെയും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം നിൽക്കുന്നവർക്ക് എതിരെയും ശക്തമായ നടപടിയുമായി കൊച്ചി സിറ്റി പോലീസ്. കടവന്ത്ര, എറണാകുളം സെൻട്രൽ, തൃശ്യൂർ റെയിൽവെ പോലിസ് സ്റ്റേഷൻ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ മോഷണം, മോഷണ ശ്രമം , കഞ്ചാവ്, ആമ്പ്യൂൾ തുടങ്ങിയ ലഹരി മരുന്നുകളുടെ വിൽപ്പന തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കടവന്ത്ര, ഗാന്ധിനഗർ, ഉദയകോളനി, H. No.102, ബാലൻ മകൻ 38 വയസുളള നീഗ്രോ സുരേഷ് എന്ന് വിളിക്കുന്ന സുരേഷിനെയാണ് ബഹു: കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശ്രീ. എസ്. ശശിധരൻ ഐപിഎസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബഹു: ജില്ലാ കളക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുകയും കടവന്ത്ര പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മിഥുൻ മോഹന്റെ നേതൃത്വത്തിൽ എ.എസ്.ഐ ദിലീപ്, എ.എസ്.ഐ ജോസഫ്, എസ്.സിപി.ഒ സുമേഷ്, എന്നിവരടങ്ങിയ പോലിസ് സംഘം പ്രതിയെ കടവന്ത്ര, P&T കോളനി ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ തടങ്കലിൽ പാർപ്പിച്ചിട്ടുളളതാണ്.
Leave a Reply