കൊച്ചി : 130 കോടി രൂപയുടെ ലോൺ വാഗ്ദാനം ചെയ്തു പ്രമുഖ നടിയുടെ കൈയിൽ നിന്നു 37 ലക്ഷം രൂപ തട്ടിയെടുത്ത കൊല്‍ക്കൊത്ത സ്വദേശിയെ കൊച്ചി സിറ്റി സൈബർ സെൽ.- ECBO സഹായത്താൽ പാലാരിവട്ടം പോലീസിലെ പ്രത്യേക അന്വേഷണ സംഘം കൊല്‍ക്കത്തയിൽ നിന്നും അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ കൊല്‍ക്കൊത്ത രുചി ആക്റ്റിവ് ഏക്കര്‍സ് ഫ്ളാറ്റിൽ Tower 6A ൽ Flat No 7 C-ൽ താമസിക്കുന്ന ഇക്‌ബാൽ അഹമ്മദ് മകൻ 51 വയസ്സുള്ള യാസർ ഇക്ബാൽ എന്നയാളെയാണ് അതിസാഹസികമായി പിടികൂടിയത്. സംഘത്തിലെ മറ്റൊരാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു; ലോൺ തരപ്പെടുത്തിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചാണ് പ്രതി നടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് നടി 30 കോടി രൂപ ലോൺ ലഭിക്കുന്നതിനായി തട്ടിപ്പ് സംഘത്തിന് 37 ലക്ഷം രൂപ കൈമാറുകയായിരുന്നു. കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ വച്ചാണ് പണം കൈമാറിയത്. പണം നല്‍കിയിട്ടും ലോൺ ലഭ്യമാകാത്തതിനെത്തുടർന്നാണ് നടി പോലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുകയും പോലീസിലെ പ്രത്യേക അന്വേഷണസംഘം കൊല്‍ക്കത്തയിലേക്ക് യാത്ര തിരിക്കുകയും കൊല്‍ക്കത്തയിലെ ടാഗ്രാ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അതീവ സുരക്ഷയുള്ള ഒരു ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന യാസർ ഇക്‌ബാലിനെ അതിസാഹസികമായി അറസ്റ്റ് ചെയ്യുകയായിതുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ IPS, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ. എസ് സുദർശൻ IPS എന്നിവരുടെ നിർദ്ദേശപ്രകാരം ഏറണാകുളം അസി. കമ്മീഷണർ രാജകുമാറിന്റെ മേൽനോട്ടത്തിൽ പാലാരിവട്ടം ഇൻസ്‌പെക്ടർ റിച്ചാർഡ് വര്ഗീസിന്റെ നേതൃത്വത്തിലുള്ള സബ് ഇൻസ്‌പെക്ടർമാരായ ആല്‍ബി എസ് പുത്തുക്കാട്ടിൽ. അജിനാഥപിള്ള, സീനിയർ സിപിഒ. മാരായ അനീഷ്, പ്രശാന്ത്, ജിതിൻ ബാലകൃഷ്ണൻ എന്നിവരും അടങ്ങിയ പ്രത്യേക ദാത്യസംഘമാണ് പ്രതികളെ പിടികൂടിയത്.
Leave a Reply