കാക്കനാട് : മൂവാറ്റുപുഴ കലൂർ റൂട്ടിലോടുന്ന KSRTC ബസ്സിലെ യാത്രക്കാരിയുടെ 2പവൻ തൂക്കം വരുന്ന മാല മോഷ്ടിക്കുവാൻ ശ്രമിച്ച കേസിൽ 2 തമിഴ് സ്ത്രീകളെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. പാർവതി. Age.30,W/o അയ്യപ്പൻ, H. No.24/A, വടക്ക് തെരുവ് കോവിൽ പെട്ടി, ശങ്കരൻ കോവിൽ, ലക്ഷ്മി, Age.28, W/o അയ്യപ്പൻ ,No.24/A, വടക്ക് തെരുവ്, കോവിൽ പെട്ടി, ശങ്കരൻ കോവിൽ എന്നിവരാണ് അറസ്റ്റിലായത്. കാക്കനാട് അത്താണിയിൽ നിന്നും കയറിയ യാത്രക്കാരി കാക്കനാട് സിവിൽ സ്റ്റേഷൻ ബസ്സ് സ്റ്റോപ്പിൽ ഇറങ്ങുവാൻ നിന്ന സമയം പ്രതികൾ യാത്രക്കാരിയുടെ സമീപം മനപൂർവ്വം തിരക്കുണ്ടാക്കി ടിയാരി കഴുത്തിൽ ധരിച്ചിരുന്ന ഉദ്ദേശം 1 ലക്ഷം രൂപ വില വരുന്ന 2 പവൻ വരുന്ന സ്വർണ്ണ മാല മോഷണം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. യാത്രക്കാരി ബഹളമുണ്ടാക്കിയതിനെ തുടർന്നു മറ്റ് യാത്രക്കാർ ചേർന്ന് പ്രതികളെ തടഞ്ഞ് വെക്കുകയും സ്റ്റേഷൻ ഹവുസ് ഓഫീസർ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിൽ എസ്ഐമാരായ നിതീഷ് എസ്, ശ്രീജിത്ത്, എ എസ് ഐമാരായ റെയ്ഹാനത്ത്, ലൈലാനി, ലൈസ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Leave a Reply