കൊച്ചി : “ഗുരുവായൂർ അമ്പലനടയിൽ” എന്ന സിനിമ പ്രദർശന ദിവസം തന്നെ തിരുവന്തപുരത്തെ പ്രമുഖ തിയറ്ററിൽ നിന്നും ഡിജിറ്റൽ ഉപകരണകൾ ഉപയോഗിച്ച് വ്യാജമായി റെക്കോഡ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ പ്രചരിപ്പിച്ച് പണം സംമ്പാദിക്കുന്ന തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി JEBA STEPHEN RAJ, Age-33, 02/106, MELAMADAI, MADURAI NORTH, ALAVANDAN GANDHI NAGAR, MADURAI CITY, TAMIL NADUഎന്നയാളാണ് പിടിയിലായത്. നിർമ്മാതാവായ സുപ്രിയമേനോൻ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച കൊച്ചി സിറ്റി സൈബർ പോലീസ്, ഈ ചിത്രത്തിന്റെ വ്യാജ ചിത്രീകരണം നടന്നിട്ടുള്ളത് തിരുവനന്തപുരത്തുള്ള പ്രമുഖ തീയേറ്ററിൽ 16.05.2024 തീയതിയാണെന്ന് കണ്ടെത്തിയിട്ടുള്ളതും,തീയറ്ററിൽ നടത്തിയ അന്വേഷണത്തിൽ Paytm ന്റെTicket New എന്ന ആപ്ലിക്കേഷൻ വഴി മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് സിനിമ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളതായി കണ്ടെത്തിയതിനെതുടർന്നുള്ള അന്വേഷണത്തിൽ23.05.2024, 17.06.2024, 26.06.2024, 05.07.2024 എന്നീതീയതികളിലായി മഹാരാജ, കൽക്കി, ഒരു സ്മാർട്ട് ഫോൺ പ്രണയം എന്നീ സിനിമകളും റീലീസിങ്ങ് ഡേറ്റിൽ തന്നെ ബുക്ക് ചെയ്തിട്ടുള്ളതായും, എന്നാൽ മറ്റൊരാൾ കൃത്യമായി തീയേറ്ററിൽ കടന്ന് മൊബൈൽ ഫോണിൽ സിനിമ റെക്കോർഡ് ചെയ്യുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 26-07-2024 തീയതി തമിഴ് സിനിമയായ Raayan-ന്റെ പ്രദർശന ദിവസം ഈ തീയറ്ററിൽ തന്നെ ഈനമ്പരിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുകയും ഒരാൾ കൃത്യമായി ആ സീറ്റിലിരുന്ന് സിനിമ മൊബൈൽ ഫോണിൽ റിക്കാർഡ് ചെയ്യുന്നതായുള്ള രഹസ്യവിവരം കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി സൈബർ പോലീസ്പ്രതിയെ തിരുവനന്തപുരത്തുനിന്നും കസ്റ്റഡിയിലെടുക്കുകയുമാണ് ഉണ്ടായത്.കൊച്ചി സിറ്റി ഡെപ്യുട്ടി കമ്മീഷണർ സുദർശൻ IPSന്റെനേതൃത്വത്തിൽതൃക്കാക്കര അസ്സി.പോലീസ് കമ്മീഷണർ ബേബി, സൈബർ പോലീസ് സ്റ്റേഷൻ SHO ജയകുമാർ, SI ബാബു എൻ. ആർ, ASI ശ്യാംകുമാർ.വി, ASI സ്മിത ഭാസുരൻ,SCPOമാരായ ആൻറണി, അജിത്ത് ബാലചന്ദ്രൻഎന്നിവരാണ് അന്വേഷണം നടത്തി ചുരുങ്ങിയ ദിവസത്തിനുള്ളിൽ പ്രതിയെ കണ്ടെത്തിയത്. കൂടുതൽപേർക്ക് ഈ കുറ്റകൃത്യത്തിൽ പങ്കുള്ളതായി സംശയമുള്ളതിനാൽവിശദമായ അന്വേഷണം നടന്നു വരികയാണ്.
Leave a Reply