കളമശ്ശേരി : കളമശ്ശേരി Westside ഷോറൂമിൽ നിന്നും പണം മോഷ്ടിച്ച കേസിലെ പ്രതി കളമശ്ശേരി പോലീസിന്റെ പിടിയിൽ . കണ്ണൂർ സ്വദേശിയായ Marvan A ( 29) എന്നയാളാണ് പിടിയിലായത്. ഈ സ്ഥാപനത്തിൽ മുൻപ് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന പ്രതി കെട്ടിടത്തിൽ പ്രവേശിക്കുവാനുള്ള വഴിയും പണം സൂക്ഷിക്കുന്ന അലമാരയുടെ താക്കോൽ വെക്കുന്ന ഇടവും നിരീക്ഷിച്ച ശേഷം 27/08/2024 തീയതി രാത്രി 11.45 മണിയോടെ ഇരു ചക്രവാഹനത്തിൽ എത്തിയ ശേഷം സ്ഥാപനത്തിന്റെ അകത്തുകയറി 1,68,169 രൂപ മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു. സിസിറ്റിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ സ്ഥാപനത്തിലെ ജീവനക്കാർ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ഇയാൾ കണ്ണൂർ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പിന്തുടർന്ന് എത്തിയ പോലീസ് സംഘം പ്രതിയെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും പിടികൂടുകയായിരുന്നു. കളമശ്ശേരി ഇൻസ്പെക്ടറായ ലത്തീഫ് എം ബി യുടെ നിര്‍ദ്ദേശാനുസരണം Scpo നിഷാദ് നെപ്പോളിയന്, CPO മാരായ മാഹീൻ , ഷിബു എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ബഹു: ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി, കളമശ്ശേരിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave a Reply