കൊച്ചി : ഹിൽപാലസ് പോലീസ്സ്റ്റേഷനിൽ പരിധിയിലെ സ്റ്റാച്ചു ജംഗ്ഷൻ ഭാഗത്തുള്ള അപ്പാർട്ട്മെന്റിൽ താമസിച്ചുവരുന്ന ഫോർട്ട്കൊച്ചി അമരാവതി സ്വദേശിയായ ജ്യോതി (42) എന്നയാളാണ് മാരകമയക്കുമരുന്നായ MDMA യുമായി പിടിയിലായത്. ഇവരുടെ ഫ്ലാറ്റിൽ നിന്നും 93 ഗ്രാം എംഡിഎയും 14 ഗ്രാം ഹാഷ്ഓയിലും നൂറുകണക്കിനു മയക്കുമരുന്നു പാക്ക്ചെയ്യാൻ ഉപയോഗിക്കുന്ന സിപ്പ്ലോക്കുകളും മയക്കുമരുന്ന്തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സുകളും സഹിതമാണ്പോലീസ്പിടികൂടിയത്. പ്രതി അപ്പാർട്ട്മെന്റ്കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിവരുന്നതായും രാത്രിയിലും മറ്റും ചെറുപ്പക്കാരായ യുവാക്കളും യുവതിയും മറ്റും വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാസങ്ങളായി ഹിൽപാലസ്പോലീസ്അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിന്റെ ഫലമായാണ് യുവതിയെ മയക്കുമരുന്നുമായി പിടികൂടിയത് യുവതിയെ ചോദ്യം ചെയ്തയിൽ ബാംഗ്ലൂരിൽനിന്നും ബോംബെയിൽനിന്നും മയക്കുമരുന്ന് കേരളത്തിലേക്ക് ഇറക്കുമതിചെയ്യുന്ന സംഘത്തിന്റെ കണ്ണിയിൽ പെട്ടയാളാണെന്ന്വെളിവായിട്ടുള്ളതാണ് . MDMA യുടെ ഉറവിടം കണ്ടെത്തുന്നതിനായി ഊർജിത അന്വേഷണംതുടങ്ങി. കൊച്ചി സിറ്റിപോലീസ്കമ്മീഷണർ പുട്ടവിമലദിത്യ IPS, ഡെപ്യൂട്ടി പോലീസ്കമ്മീഷണർ കെഎസ്സുദർശൻ IPS എന്നിവരുടെ നിർദ്ദേശപ്രകാരം ഹിൽപാലസ്പോലീസ് എസ്എച്ച്ഓ ആനന്ദബാബുവിന്റെ നേതൃത്വത്തിൽ, എസ്ഐ ബാലചന്ദ്രൻ, എസ്ഐ സന്തോഷ്കുമാർ, എസ്ഐ ബോബിഫ്രാൻസിസ്,എസ്ഐ ഉമേഷ്ചെല്ലപ്പൻ സീനിയർ സിപിഓ ആയ ബൈജു, പോൾ മൈക്കിൾ സിപിഓ ശാന്തി, ഡിവിആർ സിപിഓ ലിജിൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Leave a Reply