കൊച്ചി : വിൽപ്പനയാക്കായി എത്തിച്ച കഞ്ചാവുമായി യുവതി അടക്കം 3 പേർ പിടിയിൽ. കൊച്ചി സിറ്റി കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വിൽപ്പന തടയുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശ പ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുദർശൻ IPS ന്റെ മേൽനോട്ടത്തിൽ നടത്തി വന്ന പരിശോധനകളുടെ ഭാഗമായി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ KA അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുളള DANSAF ടീം പാലാരിവട്ടം ഭാഗത്ത് നടത്തിയ പരിശോധനയിൽ Linse isac ,Age 31, S/o isac, Chempanal House, Ulikkal po, Puravayal, Kannur, Thasni C T, Age 26, D/o V K Thajidheen, Valiyaparambu house, BSS road, Mattanchery PO, Ernakulam എന്നിവരിൽ നിന്നും 3.347 kg ഷിലോങ് മാംഗോ എന്ന ഇനത്തിൽപ്പെട്ട Greens കഞ്ചാവ് പിടികൂടി. ഡാൻസാഫ് ടീം ചേരാനല്ലൂർ കണ്ടെയ്നർ റോഡ് ഭാഗത്ത് നടത്തിയ പരിശോധനയിൽ 2.052 kg കഞ്ചാവുമായി വെസ്റ്റ് ബംഗാൾ, മുർഷിദാബാദ്, രാജ്‌പുർ ,പിന്റു ഷേഖ് മൊണ്ടൽ (31) എന്നയാളെ പിടികൂടി.
Leave a Reply