കളമശ്ശേരി : വിദേശ ജോലിക്കു വിസ വാഗ്ദാനം ചെയ്തു അനേകം ആളുകളിൽ നിന്നും ഏകദേശം ഒരു കോടിയിൽ പരം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ സൗത്ത് കളമശ്ശേരി, കുസാറ്റ് റോഡിലുളള മോസ്റ്റ്‌ലാൻഡ്‌സ്, ട്രാവൽ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. എന്ന കമ്പനി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് മോഹനൻ, വയസ്സ്-39/24, S/o മോഹനൻ, മൂഴിക്കുളത്ത് വീട്, പാലപ്പിള്ളി, കോവക്കാട്ടുകുന്ന് പി.ഒ. മേലൂർ വില്ലേജ് തൃശൂർ എന്നയാളെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. Ireland, ഓസ്ട്രേലിയ, UK, USA, എന്നീ രാജ്യങ്ങളിലേക്ക് ജോബ് വിസ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 2 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ ഉദ്യോഗാർത്ഥികളിൽ നിന്നും കൈപ്പറ്റിയിട്ട് വിസയോ കൈപറ്റിയ തുകയോ തിരിച്ചു നൽകാതെ ഉദ്യോഗാർത്ഥികളെ ചതിക്കുകയായിരുന്നു, പ്രതിക്ക് തമിഴ്നാടിലും സമാന രീതിയിലുള്ള ഓഫീസുള്ളതായും, ഇത്തരത്തിൽ നൂറിനു മുകളിൽ ആളുകളെ ചതി ചെയ്തിടുള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. ടിയാനെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി സമാനമായ 20 ഓളം കേസുകൾ നിലവിലുണ്ട്. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷ്ണർ കെ.എസ് സുദ൪ശൻ IPS ന്റെ നി൪ദേശപ്രകാരം സ്റ്റേഷ൯ ഇൻസ്ക്ട൪ ലത്തീഫ് M.B യുടെ നേതൃത്വത്തില്‍ എസ്.ഐ. സിങ്, ASI ലീല, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മാഹിന്‍ അബൂബക്കര്‍, ഷിബു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികുടിയത്.
Leave a Reply