എറണാകുളം : എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നൈസ് സ്ലീപ് എന്ന പേരിൽ 70 ഓളം മെൻസ് ലേഡീസ് ഹോസ്റ്റലുകൾ നടത്തുന്നതിലേക്ക് വേണ്ടി പ്രസ്തുത ഹോസ്റ്റലുകളുടെ മുതൽമുടക്കിന് എന്ന് രൂപത്തിൽ പലരിൽ നിന്നായി 50% ഷെയർ വിൽപ്പനയ്ക്ക് നൽകി മുതൽ മുടക്ക് ലാഭവിഹിതത്തോടുകൂടി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം കൈപ്പറ്റിയതിനുശേഷം അതേ ഹോസ്റ്റലുകളുടെ ഷെയർ തന്നെ മറ്റാളുകൾക്കും മറിച്ചു നൽകി കരാർ ഉണ്ടാക്കി നൽകി അനേകം പേരിൽ നിന്ന് കോടിക്കണക്കിനു രൂപ കൈക്കലാക്കിയ പ്രതി സൈദ് എം കെ വയസ്സ് 49, S/o ഉസ്മാൻ, ഹാജിമാടയ്ക്കൽ വീട് , ഉടുമ്പുംതല, കാസർഗോഡ് – എന്നയാളെയാണ് കളമശ്ശേരി പോലീസ് സ്റ്റേഷ൯ ഇന്സ്പെക്ട൪ ലത്തീഫ് M.B യുടെ നേതൃത്വത്തില്‍ എസ്. ഐ. എൽദോ, എസ്. ഐ. ശ്യാം ലാൽ, ASI സെബാസ്റ്യൻ, സിവില്‍ പോലീസ് ഓഫീസര്‍മാരായ മാഹിന്‍ അബൂബക്കര്‍, ഷിബു എന്നിവരടങ്ങിയ പോലീസ് സംഘം പിടികുടിയത്. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള കേസുകൾ നിലവിലുണ്ട്. കളമശ്ശേരി JFCM കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Leave a Reply