ഇടപ്പള്ളി : എറണാകുളം ഇടപ്പള്ളി സ്വദേശിയായ സ്ത്രീയിൽ നിന്നും കാർഷിക വായ്പ തരപ്പെടുത്തി തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു 17 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ രേഷ്മ .കെ. നായർ, വയസ്സ് 46, ആശിർവാദ് ശ്രീ അപാർട്മെന്റ്, സ്വാമിപടി റോഡ്, എളമക്കര എന്നയാളെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. 2017 മുതൽ പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ച്, പരാതിക്കാരിയുടെ ബിസിനസ്സിൽ ഉണ്ടായ നഷ്ടം നികത്തുന്നതിലേക്ക് അഗ്രിക്കൾച്ചറൽ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, ലോൺ തരപ്പെടുത്തുന്നതിലേക്കുള്ള ചിലവിലേക്കായി 2020 മുതൽ 1700000/- രൂപയോളം പരാതിക്കാരിയിൽ നിന്നും വാങ്ങിയെടുത്ത ശേഷം ലോൺ തരപ്പെടുത്തി നൽകാതെയും പണം തിരിച്ചു നൽകാതെയും പ്രതി പരാതിക്കാരിയെ വഞ്ചിക്കുകയായിരുന്നു. കളമശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ എൽദോ യുടെ നേതൃത്വത്തിൽ CPO മാഹിൻ അബൂബക്കർ ,ഷിബു ,WCPO ഷബ്‌ന എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്.
Leave a Reply