മുളവുകാട് : നിരവധി കേസുകളിലെ പ്രതിയും പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണി ആയിരുന്ന അലെസ്റ്റർ സേവ്യർ, വയസ്സ് -24, S/o സേവ്യർ, പുന്നത്തറ വീട്, പനമ്പുകാട്, വല്ലാർപാടം എന്നയാളെയാണ് മുളവുകാട് പോലീസ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഭവനഭേദനം , മോഷണം, മയക്കുമരുന്ന് കച്ചവടം, അടിപിടി തുടങ്ങിയ 12 ഓളം കേസിൽ പ്രതിയായിട്ടുള്ള അലിസ്റ്റർ സേവ്യർ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനെ തുടർന്ന് ബഹു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജുവനപ്പുടി മഹേഷ് IPS ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബഹു. ജില്ലാ കളക്ടർ ഇയാൾക്കെതിരെ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ടിയാനെ അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ തുടരുമെന്ന് ബഹു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസ് അറിയിച്ചു.
കാപ്പ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു


Leave a Reply