പാലാരിവട്ടം : 10 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. തമ്മനം കൂത്തപ്പാടി കോലായി പറമ്പ് വീട്ടിൽ മജീദിന്റെ മകൻ 64 വയസുളള അഷ്റഫ് എന്നയാളെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. 6/07/2025 തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലാരിവട്ടം കുത്താപ്പാടി അബ്ദുൾ ഹാജി റോഡിലൂടെ സ്കൂളിൽ പോയി തിരികെ വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിനിയെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്.


Leave a Reply