എറണാകുളം : കളമശ്ശേരി പോളിടെക്നികിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ഒറീസ സ്വദേശിയും ഈ കേസിലെ എട്ടാം പ്രതിയുമായ അജയ് പ്രധാൻ (33/25), s/o ജിർമിയ പ്രധാൻ, കണ്ടമൽ ഒറീസ്സ എന്നയാളെയാണ് കളമശ്ശേരി സബ് ഇൻസ്പെക്ടർമാരായ സെബാസ്റ്റ്യൻ പി. ചാക്കോ, രഞ്ജിത്ത്. ആർ. യു, CPO മാരായ മാഹിൻ അബൂബക്കർ, ഷിബു , അരുൺ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ മാവോയിസ്റ്റ് ബാധിത പ്രദേശമായ ഒറീസയിലെ ദാരിങ്കബാദി എന്ന സ്ഥലത്തുനിന്നും ബലികുട, ദാരിങ്കാബാദി എന്നി പോലീസിന്റെ സഹായത്തോടെ അതിസാഹസികമായി പിടികൂടിയത് . പ്രതി പ്രദേശത്ത് വൻ കഞ്ചാവ് കൃഷി നടത്തുന്ന ലഹരി മാഫിയയിലെ കണ്ണിയാണ്. കേരളത്തിലേക്ക് മുഖ്യമായും കഞ്ചാവ് മൊത്തമായും ചില്ലറയായും എത്തിച്ചു നൽകുന്നവരിൽ പ്രധാനിയാണിയാൾ എന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാധിത്യ IPS ന്റെ നിർദ്ദേശത്തെ തുടർന്ന് DCP മാരായ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിലാണ് കളമശ്ശേരി പോലീസ് പ്രതിയെ പിടികൂടിയത്. എറണാകുളം സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ബഹു കോടതി റിമാൻഡ് ചെയ്തു.


Leave a Reply