കൊച്ചി : ചേരാനല്ലൂർ H P പെട്രോൾ പമ്പിന് സമീപത്തു നിന്നും 24.130 gm MDMAയു മായി യുവാക്കളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. 1) അനൂപ്. എ.കെ Age-25 , ആക്കപ്പറായിൽ (H), വള്ളിയാട്, കീഴൂർ PO, കണ്ണൂർ, 2) അബ്ദുൽ റൗഫ് ,Age-22, അങ്ങാടിപ്പറമ്പിൽ, പാലത്തുരുത്ത്, ചേന്ദമംഗലം, പറവൂർ എന്നിവരെയാണ് പിടികൂടിയത്. കൊച്ചിയിൽ വിവിധ സ്ഥലങ്ങളിൽ ലഹരി എത്തിക്കുന്നതിൽ മുഖ്യ കണ്ണികളായ ഇരുവരും കുറച്ചു നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയായ അബ്ദുൽ റൗഫ്, ജിം ഇൻസ്ട്രക്ടർ ആയി ജോലി നോക്കുന്നയാളാണ്. ജിം – ഫിറ്റ്നസ് സെന്ററുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗവും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം , DCP മാരായ അശ്വതി ജിജി IPS , ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ എം. ബി ലത്തീഫിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.


Leave a Reply