എറണാകുളം : എറണാകുളം പത്മ ജംക്ഷന് സമീപമുള്ള മക് ഡൊണാൾഡ് ഷോപ്പിൽ 24.08.2025 തീയതി രാവിലെ അതിക്രമിച്ച് കയറി ഇരുമ്പ് വടി വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഷോപ്പിന്റെ സേഫ് ലോക്കറിനുള്ളിൽ ഉണ്ടായിരുന്ന 60000/- (അറുപതിനായിരം) രൂപ അപഹരിച്ച കേസിൽ ഫോർട്ട് കൊച്ചി, ബാവാ മൻസിലിൽ , ബദറുദ്ദീൻ മകൻ 30 വയസ്സുള്ള Qazi Y B Nisamudheen എന്നയാളാണ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്. പ്രസ്തുത കേസ്സിൽ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ബഹു: സെൻട്രൽ ACP സിബി ടോം ന്റെ നിർദ്ദേശപ്രകാരം സെൻട്രൽ പോലീസ്സ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ മാരായ അനൂപ് സി, വിഷ്ണു , അജയകുമാർ, സി പി ഒ ഉണ്ണികൃഷ്ണൻ, പ്രശാന്ത് ബാബു, ഹരീഷ് ബാബു അനൂപ്, സരിൻ, ജോസ് എന്നിവർ നടത്തിയ അന്വേഷണത്തിൽ പ്രതി തോപ്പുംപടി ഭാഗത്ത് ഉണ്ടെന്ന് അറിയുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി തോപ്പുംപടിയിൽ നിന്ന് പിടിയിലാകുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
ഭീക്ഷണിപ്പെടുത്തി പണം അപഹരിച്ച കേസ്സിൽ പ്രതി അറസ്റ്റിൽ


Leave a Reply