ഇടപ്പള്ളി : ഇടപ്പളളിയിൽ വൻ രാസലഹരി വേട്ട യുവാവ് പിടിയിൽ. 11.15 ഗ്രാം MDMA യുമായി ഷിബിൻ ഷാ, വയസ്- 33, S/o നൗഷാദ്, ഷാ മൻസിൽ ഹൗസ്, ഉദയനാപുരം, വൈക്കം എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ DCP മാരായ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം ഇടപ്പള്ളി രണദിവൈ (Ranadive Rd.) റോഡ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് MDMAയുമായി പ്രതിയെ പിടികൂടിയത്. പ്രതിക്ക് ലഹരി മരുന്ന് കച്ചവടവുമായി ബന്ധമുള്ളവരിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.


Leave a Reply