കൊച്ചി : നിരവധി കേസിലെ പ്രതിയെ കാപ്പ നിയമം പ്രകാരം ജയിലിൽ അടച്ചു. പ്രവീൺ, Age 25, S/o പ്രകാശൻ, പാലത്തുരുത്തി ഹൗസ്, സി.ബി.ഐ റോഡ്, കത്രിക്കടവ്, എറണാകുളം എന്നയാളെയാണ് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണറിന്റെ ശുപാർയിൽ ബഹു. ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എറണാകുളം ടൗൺ നോർത്ത് പോലീസ് കാപ്പ പ്രകാരം അറസ്റ്റ് ചെയ്തത് ജയിലിലടച്ചത്. കൊച്ചി സിറ്റി പരിധിയിലെ വിവിധ സ്റ്റേഷനുകളിലായി പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് പ്രവീൺ. പ്രതിയെ 15.10.2025 അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുളളതാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS അറിയിച്ചു.
കാപ്പ ചുമത്തി ജയിലിൽ അടച്ചു


Leave a Reply