കൊച്ചി : ചേരാനല്ലൂർ കണ്ടെയ്നർ റോഡിന് സമീപത്തു നിന്നും 105.95 gm METHAMPHETAMINE നും, MG ROAD രവിപുരം ഭാഗത്തുനിന്നും 12.9 gm MDMA യും കൊച്ചി സിറ്റി പോലീസ് പിടികൂടി. നിതിൻ, Age- 37, കരിപ്പോട്ട് (H ), കുന്നത്തൂർ, പുന്നയൂർകുളം , ചാവക്കാട്, തൃശ്ശൂർ എന്നയാളെയാണ് METHAMPHETAMINമായി പിടികൂടിയത്. വൻതോതിൽ MDMA ബാംഗ്ലൂരിൽ നിന്നും കൊറിയർ വഴി കൊണ്ടുവന്ന് എറണാകുളത്ത് കച്ചവടം ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതി. 1. അൻഷിദ് ,Age- 29, ഇരവട്ടൂർ, പേരാമ്പ്ര, കോഴിക്കോട്. 2. അമീർ, Age- 42, തറവട്ടകത്ത് (H), പൂളക്കോൽ , വേളം കോഴിക്കോട് . എന്നിവരെയാണ് രവിപുരം ഭാഗത്തുനിന്നും MDMA യുമായി പിടികൂടിയത്. രവിപുരം ഭാഗത്തെ ലോഡ്ജ് നടത്തിപ്പുകാരനായ അമീർ കൂട്ടുകാരനായ അൻഷിദും ലോഡ്ജ് കേന്ദ്രീകരിച്ചാണ് MDMA കച്ചവടം ചെയ്തിരുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി IPS , ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.


Leave a Reply