മട്ടാഞ്ചേരി : മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസ്സിലെ പ്രതിയായ മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ഭാഗത്ത് CC 6/1416 നമ്പർ വീട്ടിൽ ഹംസ മകൻ 38 വയസുള്ള നജീബ്. പി. എച്ച് എന്നയാളാണ് പിടിയിലായത്. മട്ടാഞ്ചേരി ജയിൻ ടെമ്പിളിന് സമീപം പ്രവർത്തിക്കുന്ന Marivil Finance Ltd. എന്ന സ്ഥാപനത്തിൽ 20.03.2025 തീയതി പ്രതി 23.250 ഗ്രാം തൂക്കം വരുന്ന 2 തളകൾ സ്വർണ്ണമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണയം വച്ചാണ് 1,00,000/- (ഒരു ലക്ഷം) രൂപ തട്ടിയെടുത്തത്. തുടർന്ന് സ്ഥാപനത്തിലെ ബ്രാഞ്ച് ഇൻ ചാർജ്ജായ മഞ്ജുള. കെ. ആർ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ പ്രതി എറണാകുളം മാർക്കറ്റ് റോഡ് ഭാഗത്ത് ഉണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസാഥാനത്തിൽ ടി സ്ഥലത്തെത്തി അന്വേഷിച്ചതിലാണ് പ്രതിയെ പിടികൂടിയത്. മട്ടാഞ്ചേരി അസി. കമ്മീഷണർ ഉമേഷ് ഗോയലിന്റെ മേൽനോട്ടത്തിൽ മട്ടാഞ്ചേരി ഇൻസ്പെക്ടർ ഷിബിൻ. കെ.എ., SI അനസ് എന്നിവരുടെ നേതൃത്വത്തിൽ ആണ് അന്വേഷണം നടത്തിയത്. CPO മാരായ ബേബിലാൽ, അജിത്ത്, വിനോദ്, സിനോഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു


Leave a Reply