കൊച്ചി : MDMA യുമായി യുവാവ് പിടിയിൽ. ലാറി ജോൺ തട്ടിൽ, Age- 37 , തട്ടിൽ ഇയ്യ് ഹൗസ് , ആവണിശ്ശേരി, തൃശൂർ എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ DCP ജുവനപ്പുടി മഹേഷ് IPS ന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷ്ണർ വി രാജീവിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീം തൃക്കാക്കര വാഴക്കാലക്ക് സമീപത്തു നിന്നുമാണ് 12.83 gm MDMA യുമായി പ്രതിയെ പിടികൂടിയത്. ഐ ടി പ്രൊഫഷണൽ ആയ പ്രതിയുടെ ലഹരി ബന്ധങ്ങളിലേക്ക് കൂടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.


Leave a Reply