കാക്കനാട് : കാക്കനാട് ഇടച്ചിറക്ക് സമീപമുള്ള അപ്പാർട്ട്മെന്റിൽ നിന്നും MDMA യുമായി യുവതിയും യുവാവും പിടിയിൽ. 1. ഉനൈസ്, Age- 34 , എട്ടുകാലിൽ , വിദ്യാനഗർ റോഡ് , തൃക്കാക്കര , കൊച്ചി യൂണിവേഴ്സിറ്റി , എറണാകുളം, 2. കല്യാണി , Age- 22 , കൃഷ്ണ ഭവനം, ചിങ്ങോലി , ആലപ്പുഴ. എന്നിവരെയാണ് 20.22 ഗ്രാം MDMA യുമായി കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ DCP മാരായ ജുവനപ്പുടി മഹേഷ് IPS, അശ്വതി ജിജി IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷ്ണർ വി രാജീവിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ പിടികൂടിയത്. കാപ്പ നിയമപ്രകാരം നടപടി എടുത്തിട്ടുള്ള ഉനൈസ് നിരവധി കേസുകളിൽ പ്രതിയാണ്.


Leave a Reply