കടവന്ത്ര : കടവന്ത്രയിൽ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. നിബാസ ഗമംഗോ, Age- 21, ഗോപിന്ദപുർ , ഗജപടി , ഒഡീഷ എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. കൊച്ചി സിറ്റിയിൽ ക്രിസ്മസ് പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് മയക്കമരുന്ന് വില്പന നടക്കുവാൻ സാധ്യതയുള്ളതിനാൽ സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS നിർദേശ പ്രകാരം അശ്വതി ജിജി IPS , ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF ടീം കടവന്ത്ര കർഷക റോഡിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് 8.383 kg കഞ്ചാവ് പ്രതിയിൽ നിന്നും പിടികൂടിയത്.
കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ


Leave a Reply