മഞ്ഞുമ്മൽ : ഏലൂരിൽ കഞ്ചാവ് പിടികൂടി . മഞ്ഞുമ്മൽ ബീവറേജിന് സമീപത്ത് നിന്നും 8.894 kg കഞ്ചാവാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. സുമൻ ഷെയ്ക്ക് , Age 26 , ചർക്കക്മാറി, സാഹിബ് നഗർ , മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ എന്നയാളെയാണ് കഞ്ചാവുമായി പിടികൂടിയത് . കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം DCP മാരായ അശ്വതി ജിജി IPS , ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ എം ബി ലത്തീഫിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതിയെ പിടികൂടിയത്


Leave a Reply