കൊച്ചി : തൃപ്പൂണിത്തുറയിൽ കഞ്ചാവ് വേട്ട. ഫ്ലാറ്റിൽ താമസിച്ച് കഞ്ചാവ് വില്പന നടത്തിവരികയായിരുന്ന യുവതിയടങ്ങുന്ന മൂന്നംഗ സംഘത്തെ ഹിൽപാലസ് പൊലീസ് പിടികൂടി. കണ്ണൂർ തലശ്ശേരി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിദ് (22), കണ്ണൂർ തലശ്ശേരി പുതുശേരിവീട്ടിൽ ദേവ സതീഷ്(21), ആലപ്പുഴ അമ്പലപ്പുഴ കോമന മുല്ലക്കേരി വീട്ടിൽ ദേവിക മധുകുമാർ (22) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 1.270 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്താരി ഭാഗത്തെ സ്റ്റാർ ഹോംസ് അനക്സ് ബ്ലോക്ക് 22 -ഫ്ലാറ്റ് ബിയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഫ്ലാറ്റിൽ ദിവാൻ കോട്ടിനടിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഹിൽപാലസ് എസ്.എച്ച്.ഒ എം .റിജിൻ തോമസിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.കെ. ബാലചന്ദ്രൻ, എസ്.ഐ എം.ആർ. സന്തോഷ് കുമാർ, എ.എസ്.ഐ ഉമേഷ്, എസ്.സി.പി. ഒമാരായ കെ.എസ്. ബൈജു, കെ.കെ.ശ്യാംലാൽ, സി.പി.ഒ സിജിത്ത്, സി.പി.ഒ ഷാൻറി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. മൂവരെയും കോടതി റിമാൻഡ് ചെയ്തു. ഇവർക്ക് കഞ്ചാവ് എത്തിച്ച് നൽകിയവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.


Leave a Reply