കൊച്ചി: കളമശ്ശേരി സീപോർട്ട് – എയർപോർട്ട് റോഡിന് സമീപത്ത് നിന്നും MDMA യുമായി രണ്ട് പേരെ കൊച്ചി സിറ്റി പോലിസ് പിടികൂടി. 1) ജോസഫ് ആൻറണി ,Age-24 , കാട്ടൂക്കാരൻ ഹൗസ്, SRM റോഡ് , എറണാകുളം . 2) . ഇബ്രാഹിം ബാദുഷ, Age-24 , നെരുവമ്പ്ര, ചാപ്പൻ ഹൗസ്, പഴയങ്ങാടി, കണ്ണൂർ. എന്നിവരെയാണ് 19.9787 Gm MDMA യുമായി പിടികൂടിയത്. രണ്ട് പ്രതികളും കൂടി ബാംഗ്ലൂർ പോയി ലഹരി മരുന്നു കൊണ്ടുവന്ന് എറണാകുളത്ത് യുവാക്കൾക്കിടയിൽ കച്ചവടം ചെയ്തു വരവേയാണ് പോലീസ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദേശപ്രകാരം കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണർ അശ്വതി ജിജി IPS ന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.
കളമശ്ശേരിയിൽ ലഹരി വേട്ട


Leave a Reply