കലൂർ : കലൂർ -കതൃക്കടവ് റോഡിൽ എ ജെ ഹാളിന് സമീപത്തു നിന്നും 24.086 kg കഞ്ചാവുമായി ബംഗാൾ സ്വദേശികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. 1) Siraj sekh, Age- 39, S/o, Abdulsathar, Murshidabad, W.Bengal 2) Thajel Mandal Age-29, S/o, Mairudheen Mandal, Murshidabad, W.Bengal, 3) Bapparaj Age-29, S/o, Saidul mandal, Murshidabad, W.Bengal എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവിന്റെ ഉറവിടത്തകുറിച്ചും ആർക്കുവേണ്ടിയാണ് എത്തിച്ചത് എന്നും വിശദമായ അന്വേഷണം നടന്നു വരികയാണ്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി DCP അശ്വതി ജിജി IPS ന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീമാണ് പ്രതികളെ പിടികൂടിയത്
എറണാകുളത്ത് വൻ കഞ്ചാവ് വേട്ട, ബംഗാൾ സ്വദേശികൾ പിടിയിൽ


Leave a Reply