കൊച്ചി : എളമക്കരയിൽ വൻ രാസലഹരി വേട്ട. 16 ഗ്രാം MDMA യുമായി 1) Thoufeek, Age 29, S/o Sadath, Pulimoottil (H), SV Market .P.O, Kollam 2, Amritha Age -24, D/o Ramesh, Mathiyattil (H), Puthuruthi .P O, Trissur, എന്നിവരെയാണ് എളമക്കര പോലീസ് പിടികൂടിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം ലഹരിക്കെതിരെ നടത്തി വരുന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കൊച്ചി സിറ്റി DCP അശ്വതി ജിജി IPS ൽ സെൻട്രൽ ACP പി. രാജ്കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ എളമക്കര SHO കെ.ബി ഹരികൃഷ്ണന്റെ നേതൃത്വത്തിൽ SI മാരായ മനോജ്, ആദർശ്, വിശ്വജിത്ത്, ഷൈൻ എന്നിവർ ചേർന്ന് എളമക്കര ഭാഗത്തെ ലോഡ്ജുകളിൽ പരിശോധന നടത്തിയതിലാണ് കറുകപ്പള്ളിയിലുള്ള ഗ്രേസ് ലോഡ്ജിൽ 3 ദിവസം ആയി വാടകക്ക് താമസിക്കുകയിരുന്ന പ്രതികളെ, 16 gm MDMA യുമായി പിടികൂടിയത്. അന്വേഷണ സംഘത്തിൽ ASI ജോസഫ് ഷംസാബി, SCPO മാരായ രാജേഷ്, ഗിരീഷ്, ഹരീഷ്, ഷെമീർ, സുജിത്, സുശാന്ത് എന്നിവർ ഉണ്ടായിരുന്നു.


Leave a Reply